ലോകത്തിലെ പരമോന്നത ബഹുമതിയാണ് നൊബെല്‍ പ്രെെസ്. എല്ലാ വര്‍ഷവും ഡിസംബര്‍ 10നാണ് നോര്‍വെയിലെ സ്റ്റോക്ഹോമില്‍ വെച്ച് പുരസ്കാരങ്ങള്‍ വിതരണം ചെയ്യുന്നത്. ഭൗതികശാസ്ത്രം, രസതന്ത്രം, സാഹിത്യം, വൈദ്യശാസ്ത്രം, സമാധാനം, സാമ്പത്തികശാസ്ത്രം തുടങ്ങി ആറു പ്രധാന മേഖലകള്‍ക്കാണ് പുരസ്കാരം നല്‍കിവരുന്നത്.  നോര്‍വെയിലെ രാജകുടുംബത്തിന്‍റെ സാന്നിധ്യത്തിലാണ് എല്ലാ വര്‍ഷവും പുരസ്കാരം ന?കുന്നത്.  ഇതില്‍ സാമ്പത്തിക മേഖലയ്ക്ക് സ്വീഡനിലെ സെന്‍ട്രല്‍ ബാങ്കായ ദി സ്വിവേറേക് റിസ്ക്...

ബാങ്കാണ് നോബെല്‍ പുരസ്കാരം നല്‍കുന്നത്. മനുഷ്യന് പ്രയോജനപ്രദമാകുന്ന നിരവധി ഗവേഷണങ്ങളാണ് നൊബേല്‍ കമ്മിറ്റി കണ്ടെത്തുന്നതും പുരസ്കാരത്തിന് തെരഞ്ഞെടുക്കുന്നതും. ഒരു നൊബേല്‍ സമ്മാന ജേതാവിന് മൂന്ന് സമ്മാനങ്ങളാണ് കമ്മിറ്റി നല്‍കി വരുന്നത്. നൊബേല്‍ ഡിപ്ലോമ, നൊബേല്‍ മെഡല്‍, നൊബേല്‍ സമ്മാനതുക തെളിയിക്കുന്ന രേഖ. നൊബേല്‍ പുരസ്കാരം നേടിയ ഓരോ ജേതാവും തങ്ങളുടെ ഗവേഷണ വിഷയത്തെ ആസ്പദമാക്കി അവരവര്‍ തന്നെ ക്ലാസ്സെടുക്കേണ്ടതാണ്. ഇത്തരത്തില്‍ നൊബേലിന്‍റെ ചരിത്രം, കണ്ടുപിടിത്തം, ഗവേഷണം തുടങ്ങി വിവധ മേഖലകളെ പരിചയപ്പെടുത്തുന്ന വിജ്ഞാന വിദ്യാഭ്യാസ പരിപാടിയാണ് നൊബേല്‍ ലൊറൈറ്റ്സ്.