പാഠവും കടന്ന് - ക്ലാസ്‍മുറികള്‍ക്കുള്ളില്‍ നല്‍കാന്‍ കഴിയാത്ത അറിവുകള്‍ കുട്ടികള്‍ക്ക് നല്‍കുന്നതിന് സിലബസ് അനുസരിച്ച് തയ്യാറാക്കുന്ന വിദ്യാഭ്യാസ പരിപാടി.  ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി ക്ലാസുകളിലെ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയ ശാസ്ത്ര വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഓരോ വിഷയത്തിലും അവഗാഹമുള്ള, അതാത് ക്ലാസുകളില്‍ പഠിപ്പിച്ച് പരിചയ സമ്പന്നരായ അധ്യാപകരെക്കൊണ്ട് സ്ക്രിപ്റ്റ് തയ്യാറാക്കി ആധികാരികത ഉറപ്പുവരുത്തി ചിത്രീകരിച്ച്...

തയ്യാറാക്കുന്നതാണ് ഈ പരിപാടി. വിക്ടേഴ്സ് പരമ്പരയായി സംപ്രേഷണം ചെയ്തു വരുന്നു. പാഠപുസ്തകത്തിലെ വിവരങ്ങളെ ദൃശ്യവത്‍കരിച്ച് ലളിതമായി കുട്ടികളുടെ ഹൃദയത്തില്‍ എത്തിക്കുന്ന ഈ പരിപാടി അധ്യാപന സഹായിയായും, സ്വയംപഠന ഉപാധിയായും പ്രയോജനപ്പെടുത്താവു ന്നതാണ്.

കൈറ്റ് വിക്ടെഴ്സ്