ശാസ്ത്രവും പരീക്ഷണവും - ശാസ്ത്രപഠനം പ്രക്രിയാധിഷ്ഠിതമായി  കൃത്യതയോടും സൂക്ഷ്മതയോടും പരീക്ഷണ പ്രവര്‍ത്തനങ്ങല്‍ ആസൂത്രണം ചെയ്യുന്നതിനും പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നതിനും ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും നിര്‍മ്മിക്കുന്നതിനും മെച്ചപ്പെടുത്തലുകള്‍ വരുത്തുന്നതിനും ധാരാളം അവസരങ്ങള്‍ ശാസ്ത്രപഠനത്തിന്റെ ഭാഗമായി ലഭിക്കാനുമായി നിര്‍മിച്ച പരമ്പര. ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഗണിതം എന്നിവയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളും പ്രവര്‍ത്തനങ്ങളും...

പരിചയപ്പെടാനുള്ള അവസരം ഒരുക്കുകയാണിവിടെ. പാഠപുസ്തകത്തിലെ പരീക്ഷണങ്ങളോടൊപ്പം ചുറ്റുപാടുമുള്ള പ്രവര്‍ത്തനങ്ങളുടെ പിന്നിലെ ശാസ്ത്രം മനസ്സിലാക്കാനും അത് ചെയ്തു നോക്കാനുമുള്ള പ്രചോദനം നല്‍കുകയാണ് ലക്ഷ്യം. ശാസ്ത്രത്തിന്റെ ജനോപകാരപ്രദമായ കണ്ടെത്തലുകളുടെ നാള്‍വഴികളിലൂടെ കടന്നു പോകുന്നതിനുള്ള അവസരം പ്രയോജനപ്പെടുത്തുന്നത് ശാസ്ത്രത്തെ ജനകീയമാക്കുന്നതോടോപ്പം ശാസ്ത്രവളര്‍ച്ചയ്ക്കായി ജീവിതം തന്നെ ഉഴിഞ്ഞുവച്ച മനുഷ്യ സ്നേഹികളെ പരിചയപ്പെടാന്‍ ഈ പരിപാടി അവസരം ഒരുക്കുന്നു.    വിദ്യാര്‍ത്ഥികള്‍ തന്നെ പരീക്ഷണങ്ങള്‍ പരിചയപ്പെടുത്തുന്നതോടൊപ്പം ചില ശാസ്ത്ര കൗതുകങ്ങളും പങ്കുവയ്ക്കുന്നു. .ഫിസിക്സ്, കെമിസ്ട്രി, ഗണിതം, ബയോളജി എന്നീ വിഷയങ്ങളിലായി ഏകദേശം മുന്നൂറില്‍പരം പരീക്ഷണങ്ങളാണ് അവതരിപ്പിക്കുന്നത്.

kitevicters